തിരുവനന്തപുരം: രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ ആവിഷ്ക്കരിച്ച 'പി.എം. ശ്രീ' (പ്രധാനമന്ത്രി സ്കൂൾസ് ഫോർ റൈസിംഗ് ഇന്ത്യ) പദ്ധതി കേരളത്തിൽ നടപ്പാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ......
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ നാടകീയ രംഗങ്ങൾക്കൊടുവിൽ നിർണ്ണായക ഇടപെടലുമായി ഹൈക്കോടതി ദേവസ്വം ബെഞ്ച്. കേസിൽ ഗൂഢാലോചന സംശയിക്കുന്നതിനുള്ള കാരണങ്ങൾ അക്കമിട്ടു നിരത്തിയാണ് ബെഞ്ച് അന്വേഷണ ഉദ്യോഗസ്ഥന് കൂടുതൽ സമയം അനുവദിച്ചതും ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചതും.
സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും അഭിഭാഷകരെ തിരികെ വിളിച്ചാണ് കോടതി ഇടക്കാല ഉത്തരവ് പ്രഖ്യാപിച്ചത്. ......
കൊച്ചി: ശബരിമല സ്വർണ കവർച്ച ക്കേസിൽ നിലവിലെ ദേവസ്വം പ്രസിഡന്റും തിരുവാഭരണം കമ്മിഷണറുമടക്കം കുരുങ്ങുമെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ നിരീക്ഷണം. 2019ലെ സ്വർണമോഷണം മറച്ചുവെക്കാനാണ് 2025ലും ദ്വാരപാലക ശില്പങ്ങളുടെ അറ്റകുറ്റപ്പണി ഉണ്ണികൃഷ്ണൻ പോറ്റിയെ ഏൽപ്പിക്കാൻ ദേവസ്വം ബോർഡ് ഉത്സാഹം കാട്ടിയതെന്ന് കോടതി ചൂണ്ടിക്കാട്ടി. ......
കൊച്ചി: കക്ഷിയുടെ 40 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ അഭിഭാഷകയ്ക്കും അവരുടെ ഭർത്താവിനുമെതിരെ വിശദമായ അന്വേഷണത്തിനും അറസ്റ്റ് ഉൾപ്പെടെയുള്ള തുടർനടപടികൾക്കും കേരള ഹൈക്കോടതി നിർദേശം നൽകി. കേസിന്റെ ഗൗരവം പരിഗണിച്ചാണ് സ്റ്റേഷൻ ഹൗസ് ഓഫീസർ ഉടൻ നടപടി സ്വീകരിക്കണമെന്ന് കോടതി ഉത്തരവിട്ടത്.
കേസിന്റെ വിശദാംശങ്ങൾ:
കേസിലെ പരാതിക്കാരൻ, ആറാം എതിർകക്ഷിയായ അഭിഭാഷകയുടെ ഭർത്താവിന്റെ അക്കൗണ്ടിലേക്ക് 40 ലക്ഷം കൈമാറിയിരുന്നു. ......
കൊച്ചി: ശബരിമല ക്ഷേത്രത്തിലെ സ്വർണ്ണം നഷ്ടപ്പെട്ടെന്ന ആരോപണത്തിൽ കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്താൻ കേരള ഹൈക്കോടതി ഉത്തരവിട്ടു. എസ്.എസ്.സി.ആർ. ......
കോഹിമ: നാഗാലാന്റിൽ 32 എംഎൽഎമാരുള്ള മുഖ്യമന്ത്രിയുടെ പാർട്ടി വെറും രണ്ട് എംഎൽഎമാരുള്ള പാർട്ടിയിൽ ലയിച്ചു. മുഖ്യമന്ത്രി നെയ്ഫ്യു റിയോയുടെ പാർട്ടിയായ നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി (എൻഡിപിപി) യാണ് നാഗാ പീപ്പിൾസ് ഫ്രണ്ടിൽ (എൻപിഎഫ്) ലയിച്ചത്. ......
കേരളത്തിൽ ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അതിതീവ്ര മഴ മുന്നറിയിപ്പിനെ തുടർന്ന് ഇന്ന് നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ......
രാഷ്ട്രപതി ദ്രൗപതി മുർമ്മു ഇന്ന് ശബരിമലയിൽ ദർശനം നടത്തും. ഇന്ന് രാവിലെ 9.10 ന് തിരുവനന്തപുരത്ത് നിന്നും ഹെലികോപ്റ്റർ മാർഗമാണ് രാഷ്ച്രപതി ശബരിമലയിലേക്ക് തിരിക്കുക. പ്രതികൂല കാലാവസ്ഥ പരിഗണിച്ച് പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിലായിരിക്കും ഹെലികോപ്ടർ ഇറങ്ങുക. ......
ചെങ്ങന്നൂർ: ചെറിയനാട് പഞ്ചായത്ത് വികസന സദസ്സ് ഒക്ടോബർ 24, 25 തീയതികളിൽ ചെറിയനാട് പടനിലം മൈതാനത്ത് നടക്കും. 25 ന് രാവിലെ 10 ന് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും.
കൊടിക്കുന്നിൽ സുരേഷ് എം പി മുഖ്യാതിഥിയാകും.എം എസ് അരുൺ കുമാർ എംഎൽഎ മുഖ്യ പ്രഭാഷണം നടത്തും. ......
ചെന്നിത്തല :തിരുവല്ല ലൈഫ് കെയർ ഫൗണ്ടേഷന്റെ പ്രഥമ സംരംഭം മാർ ഒസ്താത്തിയോസ് ഗുരുകുലം ഡയാലിസിസ് സെൻറർ ചെന്നിത്തല കോട്ടമുറിയിൽ മലങ്കര ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ്സ് മാത്യൂസ് ത്രിതീയൻ കാതോലിക്കാബാവ ഉദ്ഘാടനം ചെയ്തു, അശരണരും ആലംബഹീനരുമായ വൃക്ക രോഗികൾക്ക് സൗജന്യ ഡയാലിസിസ് സേവനം നൽകുന്ന ഈ സെൻററിൻ്റെ പ്രവർത്തനം ചെന്നിത്തലയുടെ സമീപപ്രദേശങ്ങളിലുള്ള വൃക്ക രോഗികൾക്ക് ആശ്വാസം പകരട്ടെ എന്ന് ബാവാ
ആശംസിച്ചു. അപരൻ്റെ ജീവിതത്തിന് തണലാകുമ്പോഴാണ് ക്രൈസ്തവ സാക്ഷ്യം പൂർണ്ണമാകുന്നത് എന്ന് പരിശുദ്ധ ബാവാ പറഞ്ഞു. ......